കണ്ണൂര്‍: കണ്ണൂര്‍ മുഴക്കുന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കടുക്കപ്പാലം സ്വദേശി സുകേഷ്, സന്തോഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. കഴുത്തിനും വയറിനും വെട്ടേറ്റ സുഗേഷിന്റെ നില അതീവ ഗുരുതരമാണ്. ഇവരെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയോടെയാണ് സംഭവം. മുഴക്കുന്നില്‍ നിര്‍മാണം നടക്കുന്ന വീട്ടിലേയ്ക്ക് ഇരച്ചുകയറിയ 30 അംഗ അക്രമി സംഘം ബോംബെറിഞ്ഞ് ഭീതിവിതച്ച ശേഷമാണ് ആക്രമണം നടത്തിയത്. സുഗേഷിനൊപ്പം മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് ആണ് സുകേഷ്.
Discussion about this post