തിരുവനന്തപുരം: ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലുമെന്നും ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. തെരുവ് നായ്ക്കളെ കൊല്ലുമെന്ന കേരള സര്‍ക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി മനേക ഗാന്ധി രംഗത്തെത്തിയിരുന്നു. മനേകയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ മന്ത്രി കെ.ടി ജലീല്‍ നിലപാട് ആവര്‍ത്തിച്ചു.
മനുഷ്യസ്നേഹമില്ലാത്തവര്‍ എങ്ങനെ മൃഗ സ്നേഹികളാവുമെന്ന് ജലീല്‍ ചോദിച്ചു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടലിന് താല്പര്യമില്ലെന്നും ജലീല്‍ വ്യക്തമാക്കി. ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന ആക്രമണകാരികളായ തെരുവ് നായ്ക്കളെ വിഷം കുത്തിവച്ച് കൊല്ലുമെന്ന് ജലീല്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെ മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണും മനേക ഗാന്ധിയും അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
Discussion about this post