തിരുവനന്തപുരം: ശബരിമലയില്‍ പോകാന്‍ താത്പര്യമുള്ള സ്ത്രീകളുടെ പ്രവേശനം സംസ്ഥാനസര്‍ക്കാര്‍ ഉറപ്പാക്കണം എന്നു പി.കെ ശ്രീമതി എം.പി. വിശ്വാസികളും അവിശ്വാസികളുമായ സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം ഉറപ്പക്കേണ്ടത് ജനാധിപത്യ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ് എന്നും അവര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച കോടതി വിധി സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നവര്‍ക്കുള്ള ഊര്‍ജമാണ്.
ആരാധനാലയങ്ങളില്‍ സ്ത്രീ പ്രവേശനം വിലക്കിയുള്ള ഒരു ലിഖിത നിയമവും ഇന്ത്യയില്‍ ഇല്ല. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കരുതെന്നു പറയാന്‍ ദേവസ്വം ബോര്‍ഡിനോ ക്ഷേത്ര തന്ത്രിക്കോ അവകാശമില്ലെന്നും പി.കെ ശ്രീമതി പറഞ്ഞു. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ സംസാരിക്കാവെയാണ് എം പി ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post