കൊച്ചി: ബാര്‍ കോഴ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച കോടതിയുടെ നടപടി ശരിയെന്ന് പിണറായി പറഞ്ഞു. കോഴ കേസിന്റെ അന്വേഷണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എല്‍.ഡി.എഫ് നേരത്തെ പറഞ്ഞിരുന്നു. ഈ നിലപാട് വിലിജന്‍സ് കോടതി ശരിവെക്കുകയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫ് നേതൃത്വം അറിയാതെ എന്‍. ശങ്കര്‍ റെഡ്ഡി കേസ് അട്ടിമറിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. യു.ഡി.എഫ് വിട്ടതു കൊണ്ട് മാണിക്ക് എല്‍.ഡി.എഫില്‍ നിന്ന് സഹായം ലഭിക്കില്ലെന്നും കാനം കാസര്‍കോട് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post