തിരുവനന്തപുരം: നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലം വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ കറുപ്പസ്വാമിയെ തിടുക്കപ്പെട്ടു മാറ്റിയതിനു പിന്നില്‍ അന്വേഷണം അട്ടിമറിയ്ക്കുക എന്ന ഗൂഢ ലക്ഷ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎം ആണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ക്രമസമാധാന ചുമതല പാര്‍ട്ടിയുടെ നിയന്ത്രണത്തിലാവുന്നത് കേരളത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
Discussion about this post