ആചാരാനുഷ്ഠാനങ്ങളുടെ മേലുള്ള കടന്നു കയറ്റത്തെ എതിര്‍ക്കാനായി വിശ്വാസികളായ സ്ത്രീകളുടെ #ReadyToWait ക്യാംപയിന് ശ്രദ്ധേയമാകുന്നു. ഭക്തരുടെ കാര്യത്തില്‍ അവസാനവാക്ക് എന്നും ഭക്തര്‍ക്ക് തന്നെ ആണ് എന്നത് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടാണ് കാമ്പയിന്. അതേറ്റെടുത്തു നിരവധി സ്ത്രീകള്‍ രംഗത്തു വന്നതോടെ ഈ ക്യാംപയിന് ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും വൈറല്‍ ആകുകയാണ്.
കോഴിക്കോട് സ്വദേശി കൃഷ്ണ പ്രിയയുടെ വാക്കുകള്‍ ഇങ്ങനെ ‘ആചാര പരിഷ്കരണത്തിന്റെ പേരില്‍ കോടതിയും രാഷ്ട്രീയവും അനാവശ്യമായി ഭക്തകളുടെ കാര്യത്തില്‍ ഇടപെടാതിരിക്കുവാന്‍ വേണ്ടി.. മാളികപ്പുറത്തമ്മക്ക് കിട്ടാത്ത സൗഭാഗ്യം ഞങ്ങള്‍ ഭക്തകള്‍ക്കു വേണ്ട എന്നുറക്കെ പറയുന്നതിന് വേണ്ടി..
ആചാരങ്ങള്‍ പരിഷ്കരിക്കപ്പെടുന്നത് അത് അന്യനു ദോഷകരമായി ഭവിക്കുമ്ബോള് ആണ്.. ഇവിടെ ഞങ്ങള്‍ ഭക്തകള്‍ക്ക് ഈ ആചാരത്തില്‍ യാതൊരു വിഷമവും ഇല്ല.. പുരോഗമനത്തിന്റെയും നിര്‍ബന്ധിതമായ ആചാര പരിഷ്കരണത്തിന്റെയും പേരില്‍ ഞങ്ങളുടെ മാളികപ്പുറത്തമ്മയുടെ കാത്തിരിപ്പിന്റെ വില കുറച്ചു കാണാതിരിക്കുക.. സംഘടനകളും രാഷ്ട്രീയവും കോടതിയും ദയവു ചെയ്തു അയ്യപ്പന്റെയും അമ്മയുടെയും ഭക്തരായ ഞങ്ങള്‍ സ്ത്രീകളെ വെറുതെ വിടുക..
എന്റെ ലോകമാതാവിനു ലഭിക്കാത്ത ഒരു ദര്‍ശന സൗഭാഗ്യം എനിക്കും വേണ്ട .. സ്ത്രീകള്‍ അവിടെ പ്രവേശിക്കുന്നില്ലെങ്കില്‍ അത് അവരുടെ ലോകമാതാവിനോടുള്ള ആദര സൂചകം ആയിട്ടാണ്. അതുപോലും മനസ്സിലാക്കാതെ ആചാരങ്ങള്‍ പരിഷ്കരിക്കപ്പെടണം എന്ന് മുറവിളി കൂട്ടുന്നതില്‍ കാര്യമില്ല..
കലിയുഗ വരദന്റെ ദര്‍ശനത്തിനു വേണ്ടി ഭക്തയായ ഞാന്‍ എന്റെ വാര്‍ധക്യം വരെ കാത്തിരിക്കും .. എന്റെ കൂടെ നില്ക്കാന് അയ്യപ്പന്റേയും ലോകമാതാവിന്റെയും ഭക്തകളായ ഓരോ സ്ത്രീകളും ഉണ്ടാകും എന്നെനിക്കു ഉറപ്പുണ്ട്.. ..
നമുക്കൊരുമിച്ചു നില്ക്കാം.. ലോകമാതാവിന്റെ കാത്തിരിപ്പിന്റെ പവിത്രത ഇല്ലാതാകാതിരിക്കാന്‍ നമ്മെക്കൊണ്ടാവുന്നതു പോലെ ശ്രമിക്കാം..
ഇവിടെ ഒരുപക്ഷെ സംഘടനകളോ രാഷ്ട്രീയമോ ഭക്തകളായ ഞങ്ങളുടെ കൂടെ ഉണ്ടാകുകയില്ല.. ഉള്ളത് മാളികപ്പുറത്തമ്മയുടെ കാത്തിരിപ്പിന്റെ പവിത്രത മാത്രമായിരിക്കും.
കൃഷ്ണനെ എങ്ങനെ കൊല്ലാം എന്ന് ചിന്തിച്ചു നടന്ന കംസനും മോക്ഷം കിട്ടി ,രാമനെ ശത്രുവായി കണ്ടിട്ടും രാവണനും മോക്ഷം കിട്ടി കാരണം ശത്രു ആയിട്ടാണെങ്കിലും ഏതു നിമിഷവും അവരുടെ മനസ്സില്‍ ഭഗവത് ചിന്ത മാത്രമായിരുന്നു ..!!പലരും തുറന്നു പറഞ്ഞു മുന്നോട്ടു വരുന്നില്ല, അത്രേ ഉള്ളു.. ഒരു ഒപ്പു ശേഖരണം നടത്തി നോക്കൂ, അപ്പോള്‍ അറിയാം ! അയ്യപ്പ സ്വാമിയെ കാണാന്‍ കാത്തിരിക്കാന്‍ ഞാനും തയ്യാറാണ്. ഡല്‍ഹിയില്‍ നിന്ന് രാധികാ മേനോനും അഭിപ്രായപ്പെടുന്നു.’ഇങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍.
ഇതുവരെ നിശബ്ദരായിരുന്ന ഭക്തകളായ സ്ത്രീകളും പ്രതികരിക്കാന്‍ തുടങ്ങിയതിന് കാരണം മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള കോടതി വിധിയ്ക്ക് പിന്നാലെ ശബരിമലയാണ് അടുത്ത ലക്ഷ്യം എന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ പുതിയ പ്രസ്താവനയെ തുടര്‍ന്നാണ്.
[fb_pe url=”https://www.facebook.com/ammu.menon.583/posts/1343388835686483″ bottom=”30″]
[fb_pe url=”https://www.facebook.com/manjumspanicker/posts/1547017145315823″ bottom=”30″]
[fb_pe url=”https://www.facebook.com/photo.php?fbid=1615335238764282&set=a.1379603219004153.1073741827.100008634632344&type=3&theater” bottom=”30″]
[fb_pe url=”https://www.facebook.com/photo.php?fbid=10154471317957760&set=a.164901532759.117395.525252759&type=3&theater” bottom=”30″]
[fb_pe url=”https://www.facebook.com/rajbhandary.muttikal/posts/1188625014533980?pnref=story” bottom=”30″]
[fb_pe url=”https://www.facebook.com/permalink.php?story_fbid=1773824542857959&id=1773585542881859″ bottom=”30″]
Discussion about this post