അങ്കമാലി: അങ്കമാലി ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് പെര്‍മനന്റ് വേ ഇന്‍സ്പെക്ടറെ സസ്പെന്റു ചെയ്ത നടപടി റയില്‍വേ റദ്ദാക്കി. വിശദമായ തെളിവെടുപ്പിനുശേഷമാണ് സസ്പെന്ഷന് റദ്ദാക്കിയത്. ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നുണ്ടായ അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണിയുടെ മേല്‍നോട്ട ചുമതലയുള്ള പെര്‍മനന്റ് വേ ഇന്‍സ്പക്ടര്‍ ഉണ്ണികൃഷ്ണനെ റെയില്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. എന്നാല്‍, പാളത്തിന് വിള്ളലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന് പിന്‍വലിച്ചിരിക്കുന്നത്.
ആഗസ്ത് 28 ന് പുലര്‍ച്ചെ 2.15 നാണ് തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് അങ്കമാലിയ്ക്ക് സമീപം കറുകുറ്റിയില്‍ പാളം തെറ്റിയത്. ട്രാക്കിലെ വിള്ളലാണ് അപകടത്തിന് വഴിവെച്ചതെന്ന് റെയില്‍വേ കണ്ടെത്തിയിരുന്നു.
Discussion about this post