സോള്‍: ഉത്തരകൊറിയ പാര്‍ലമെന്റില്‍ ഇരുന്ന് ഉറക്കം തൂങ്ങിയ ഉപപ്രധാനമന്ത്രിയെ വധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനോട് പാര്‍ലമെന്റ് യോഗത്തില്‍ ബഹുമാനക്കുറവ് കാട്ടിയെന്ന് ആരോപിച്ചായിരുന്നു ശിക്ഷ. ഉത്തരകൊറിയയുടെ പാര്‍ലമെന്റ് സമ്മേളനത്തില്‍ കിം ജോങ് ഉന്‍ പങ്കെടുക്കുമ്പോള്‍ കിം യോങ് ജിന്‍ ഉറക്കം തൂങ്ങുകയായിരുന്നുവെന്നും ഇത് കിമ്മിനോടുള്ള അനാദരവാണെന്നുമായിരുന്നു ആരോപണം.
2011-ല്‍ അന്തരിച്ച പിതാവ് കിം ജോങ് ഇലിന്റെ പിന്‍ഗാമിയായി അധികാരത്തിലെത്തിയ കിം നിരവധി ഉയര്‍ന്ന ഉദ്യോഗസ്ഥരെയടക്കം വധിക്കുകയോ തരംതാഴ്ത്തുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ഉത്തര കൊറിയ സ്ഥിരീകരിക്കുന്നത് അപൂര്‍വമാണ്. അവസാനമായി ഉത്തര കൊറിയ സ്ഥിരീകരിച്ച വധശിക്ഷ 2013 ല്‍ കിമ്മിന്റെ അമ്മാവനായ ചാങ് സോങ് തായെക്കിന്റേതാണ്. സാധാരണ, പ്രമുഖരെ പൊതുമധ്യത്തില്നിന്നു കാണാതാകുമ്പോഴായിരുന്നു വധശിക്ഷ നടപ്പാക്കിയെന്നു വ്യക്തമായിരുന്നത്.
Discussion about this post