ഡല്‍ഹി:രാജ്യത്ത് 69 സംഘടനകളെ വിദേശഫണ്ട് സ്വീകരിക്കുന്നതില്‍നിന്ന് വിലക്കിയിട്ടുണ്ടെന്ന് മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. കേരളത്തിലെ ചില സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുമതിയില്ല. കേരളത്തിലെ ആക്ഷന്‍ ഫോര്‍ പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ആന്‍ഡ് എന്വിയോണ്മെന്റല് കെയര്‍ (കൊച്ചി), സോഷ്യല്‍ ആക്ഷന്‍ മൂവ്മെന്റ് ഓഫ് (ഇടുക്കി), സൊസൈറ്റി ഫോര്‍ ആക്ഷന്‍ വിത്ത് പുവര്‍ (പത്തനംതിട്ട), ഇസ്ലാമിയ കോളേജ് കുറ്റ്യാടി (കോഴിക്കോട്) സംഘടനകള്‍ ഇതില്‍പ്പെടുന്നു. പാര്‍ലമെന്റില്‍ എ സമ്പത്ത് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി കിരണ്‍ റിജു ഇക്കാര്യം അറിയിട്ടത്.
ഫണ്ട് വിനിയോഗം സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ഹാജരാക്കാതിരിക്കുകയും, ആരോപണം ഉയരുകയും ചെയ്ത സംഘടനകളെയാണ് വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുള്ളത്.
Discussion about this post