ഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം സ്ത്രീകള്‍ തടഞ്ഞു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലാണ് സംഭവം. എം.പിയെ കാണണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ ആണ് വാഹനം തടഞ്ഞത്.
അങ്കണവാടി ജീവനക്കാരടങ്ങുന്ന സ്ത്രീകളുടെ സംഘമാണ് വാഹനം തടഞ്ഞത്. രാഹുല്‍ ഗാന്ധി, തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഒടുവില്‍ അദ്ദേഹം സ്ത്രീകളെ കാണുകയും ആവശ്യങ്ങള്‍ കേള്‍ക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. മണ്ഡലത്തില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു രാഹുല്‍ .
Discussion about this post