ഡല്‍ഹി: വികസനവും പരസ്പര വിശ്വാസവുമാണ് കാശ്മീരിലെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി നമ്മളെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കണം. എന്നാല്‍ മാത്രമേ ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കുന്ന കാശ്മീരിനെ അങ്ങനെതന്നെ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മള് കാശ്മീര്‍ പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അവിടുത്തെ മുഴുവന്‍ ചിത്രം നമ്മള് മനസിലാക്കണം. ഈ പ്രശ്നം തുടങ്ങിയത് വിഭജനത്തിന്റെയും രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെയും കാലത്താണ്. ഇതുവരെയുള്ള എല്ലാ സര്‍ക്കാരുകള്‍ക്കും ഇത് നേരിടേണ്ടി വന്നിട്ടുണ്ട്. കാശ്മീര്‍ പുതിയൊരു കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാശ്മീരില്‍ തുടങ്ങിയ സംഘര്‍ഷങ്ങള്‍ ഏതാണ്ട് ശമിച്ചിട്ടുണ്ട്. പലയിടങ്ങളിലെയും നിശാനിയമത്തിന് സുരക്ഷാ സേന ഇളവ് വരുത്തിയിട്ടുണ്ട്.
രാജ്യത്ത് ദളിതുകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളെ അപലപിച്ച മോദി ഇത്തരം പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ മാനം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ദളിതര്‍ക്കെതിരായ നിരുത്തരവാദിത്തപരമായ പ്രസ്താവനകളില്‍ നിന്നു തന്റെ പാര്ട്ടിക്കാര് ഉള്‍പ്പെടെയുള്ളവര്‍ പിന്തിരിയണം.ദളിതരുടെയും അടിച്ചമര്ത്തപ്പെട്ടവരുടെയുംക്ഷേമത്തിനായാണ് തന്റെ പ്രവര്‍ത്തനം. മോദി ദളിതരെ പിന്തുണയ്ക്കുന്ന ആളാണെന്ന വസ്തുത ചില ‘സ്വയം പ്രഖ്യാപിത രക്ഷകര്‍ക്ക്’ ദഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post