തിരുവനന്തപുരം: ടോമിന് ജെ തച്ചങ്കരി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരുന്നപ്പോള്‍ പുറത്തിറക്കിയ മോട്ടോര്‍ വാഹനവകുപ്പിന്റെ ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോളില്ലെന്ന ഉത്തരവ് പൂര്‍ണമായി പിന്‍വലിച്ചു. മന്ത്രി എ.കെ ശശീന്ദ്രന് ആണ് ഇക്കാര്യം അറിയിച്ചത്.
ഗതാഗത നിയമലംഘനത്തിനുള്ള ശിക്ഷയെന്ന നിലയിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഹെല്‍മ്മറ്റ് ധരിക്കേണ്ടതും നിയമം പാലിക്കാത്തവര്‍ക്കുമെതിരെ നടപടിയെടുക്കേതും പെട്രോള്‍ പമ്പിലെ ജീവനക്കാരല്ലെന്നും അങ്ങനെ വേണമെങ്കില്‍ നിയമഭേദഗതി കൊണ്ടു വരേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള പരിപാടികളുടെയും ബോധവത്കരണങ്ങളും ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ 19ന് സുരക്ഷാദിനമായി ആചരിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post