ഡല്‍ഹി: ഭീകരത, എന്‍.എസ്.ജി അംഗത്വം എന്നിവ ഇന്ത്യക്കും ചൈനക്കുമിടയില്‍ പ്രശ്നവിഷയങ്ങളാകാന് പാടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍. അറിയപ്പെടുന്ന ഭീകരരെയും ഭീകര സംഘടനകളെയും ഉപരോധിക്കുന്നതോ സൈനികേതര ആണവോര്‍ജ സഹകരണമോ ഇന്ത്യ-ചൈന അഭിപ്രായഭിന്നതയുടെ വിഷയങ്ങളാകരുതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു രാജ്യങ്ങളും തമ്മിലെ ബന്ധം സങ്കീര്‍ണമാണെങ്കില്‍ക്കൂടി, തീര്‍ത്തും ദുര്ബലമായിക്കൂടാ, പാകിസ്ഥാന് കേന്ദ്ര മാക്കി പ്രവര്‍ത്തിക്കുന്ന ഭീകരനേതാവ് മസൂദ് അഷറിനെ യു.എന്‍ രക്ഷാസമിതിയുടെ അല്‍ഖായിദ-ഇസ്ലാമിക് സ്റ്റേറ്റ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഇന്ത്യ നടത്തുന്ന ശ്രമത്തിന് ചൈന വിലങ്ങുതടിയായി നില്‍ക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടയിലാണ് വിദേശകാര്യ സെക്രട്ടറിയുടെ പരാമര്‍ശം.
ഇന്ത്യയുടെ താല്പര്യങ്ങള് ചൈന മാനിക്കുമെന്ന് ഇന്ത്യയിലുള്ളവര്‍ പ്രതീക്ഷിക്കുന്നുണ്ട്; പ്രത്യേകിച്ച് ചൈനയുമായി തര്‍ക്കമില്ലാത്ത കാര്യങ്ങളില്‍. ഭീകരതക്കെതിരായ പോരാട്ടം അത്തരത്തിലൊന്നാണ്. അറിയപ്പെടുന്ന ഭീകര നേതാക്കളെയും സംഘടനകളെയും ഉപരോധിക്കുന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകേണ്ടതില്ല.-അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ സര്‍ക്കാറിന്റെ സാമ്പത്തിക സഹായമുള്ള ഈസ്റ്റ് വെസ്റ്റ് സെന്റര്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
Discussion about this post