മുംബൈ: ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് 12 മണിക്കൂര്‍ താഴെ സമയത്തിനുള്ളില്‍ യാത്ര പൂര്‍ത്തീകരിച്ച് സ്പാനിഷ് ടാല്‍ഗോ ട്രെയിന്‍ അവസാന പരീക്ഷണ ഓട്ടം വിജയകരമാക്കി. ഇന്നലെ 2:45ന് ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ പുലര്‍ച്ചെ 2:34 ഓടെ മുംബൈയില്‍ എത്തി.
ഡല്‍ഹി, മുംബൈ യാത്ര 4 മണിക്കൂര്‍ ആയി ചുരുക്കാനാണ് റെയില്‍വേയുടെ നീക്കം. ഇതിനായി ഇറക്കുമതി ചെയ്ത സൂപ്പര്‍ ഫാസ്റ്റ് ടാല്‍ഗോ ട്രെയിന്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയുള്ളതാണ്.
ഒന്‍പത് ലെയ്റ്റ് വെയ്റ്റ് കോച്ചുകളാണ് സ്പാനിഷ് കമ്പനി നിര്‍മിച്ച താല്ഗോക്കുള്ളത്. കഴിഞ്ഞ ഏപ്രിലിലാണ് ഇവ മുംബൈയില്‍ എത്തിയത്. 1,400 കിലോമീറ്റര്‍ ആണ് ഡല്‍ഹി-മുംബൈ ട്രാക്കുകളുടെ ദൂരം. നിലവില്‍ 16 മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാവുന്ന രാജധാനി എക്സ്പ്രസ് ആണ് ഒന്നാമന്. രണ്ട് എക്സിക്യൂട്ടീവ്, നാല് ചെയര്‍കാര്‍, ഒരു കഫ്റ്റീരിയ എന്നിവയടക്കം ഒമ്പത് കോച്ചുകളാണ് താല്ഗോയില് ഉള്ളത്. താല്ഗോയുടെ ആദ്യ പരീശീലന ഓട്ടം ഉത്തര്‍പ്രദേശിലെ ബറേലി മൊറാദാബാദ് റൂട്ടിലാണ് റെയില്‍വേ സംഘടിപ്പിച്ചത്. രണ്ടാം പരീക്ഷണം പല്‍വാല്‍ മഥുര റൂട്ടിലായിരുന്നു.
Discussion about this post