ഡല്‍ഹി: ഡല്‍ഹി ജയ്പൂര്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയുടെ നിര്‍മ്മാണത്തിനായി 16,000 കോടി രൂപയുടെ പദ്ധതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. പുതിയ ഹൈവേ നിര്‍മ്മാണം പൂര്‍ത്തികരിച്ചാല്‍ രണ്ടു നഗരങ്ങളും തമ്മിലുള്ള 270 കിലോമീറ്റര്‍ ദൂരം രണ്ടു മണിക്കൂര്‍ കൊണ്ട് പിന്നിടാന്‍ സാധിക്കും. അടുത്തവര്‍ഷം ജനുവരിയില്‍ ഹൈവേയുടെ നിര്‍മ്മാണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ ഹൈവേയ്ക്കായുള്ള സ്ഥലം ഏറ്റെടുക്കല്‍ ഉടന്‍ തന്നെ ആരംഭിക്കും. നിര്‍മ്മാണ ചിലവു കുറയ്ക്കാനായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഇരുവശത്തു നിന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു.
Discussion about this post