വാഷിംഗ്ടണ്‍: സിറിയയില്‍ യു.എസ് സഖ്യസേന കഴിഞ്ഞ മാസം നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് വക്താവ് അബു മുഹമ്മദ് അല്‍ അദ്നാനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പെന്റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കൂക്ക് ആണ് ഇക്കാര്യം പുറത്തുവിട്ടത്. വടക്കന്‍ സിറിയയിലെ അല്‍ ബാബിലാണ് ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളെ ലക്ഷ്യമാക്കി യു.എസ് വ്യോമാക്രമണം നടത്തിയത്. ഐ.എസിന് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു ആക്രമണം. അദ്നാനി സഞ്ചരിച്ച കാറിനു മുകളിലാണ് മിസൈലുകളില്‍ ഒന്ന് പതിച്ചത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐ.എസിന്റെ പ്രധാന വക്താവായിരുന്നു അദ്നാനി. പാരീസ്, ബ്രസ്സല്‍സ്, ഇസ്താംബൂള്‍, ബംഗ്ലാദേശ് അടക്കം വിദേശരാജ്യങ്ങളില്‍ അടുത്തകാലത്തുണ്ടായ ആക്രമണങ്ങളില്‍ ഇയാള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. സിനായില്‍ റഷ്യന്‍ എയര്‍ലൈന്‍സ് തകര്‍ത്ത സംഭവത്തിലും അങ്കാറയിലെ ബോംബ് സ്ഫോടനത്തിനു പിന്നിലൂം അദ്നാനിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.
Discussion about this post