ഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെ ഫാസിസ്റ്റ് സര്‍ക്കാരെന്ന് വിളിക്കാനാവില്ല എന്ന് സിപിഐയും. ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വാദത്തെ അംഗീകരിച്ച് സിപിഐ മുഖപത്രമായ ന്യൂ എജില്‍ സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി എഴുതിയ ലേഖനത്തിലാണ് സിപിഐ നിലപാട് വ്യക്തമാക്കിയത്.
മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് എന്ന് വിളിക്കാനാവില്ലെന്നും എന്നാല്‍ അതിന് ഫാസിസ്റ്റ് അനുഭാവമുണ്ടെന്നും ലേഖനം പറയുന്നു.
കാരാട്ടിന്റെ വാദത്തെ വിമര്‍ശിച്ച കനയ്യകുമാരിന്റെ വാക്കുകളും സുധാകര്‍ റെഡ്ഡി തള്ളി.
ഇടതുപക്ഷത്ത് ശരിയായ ചര്‍ച്ചകളുണ്ടാവണം, സിദ്ധാന്തവും പ്രയോഗവും ഒന്നിച്ചു പോകണം.ഇപ്പോഴത്തെ ഭരണത്തെ ഫാസിസമെന്ന് വിളിക്കാനാവില്ല. ചില ഇടത് ബുദ്ധിജീവികളും സംഘങ്ങളും ഒഴുക്കന്‍ മട്ടില്‍ ഫാസിസമെന്ന വാക്ക് ഉപയോഗിക്കുന്നു. കോര്‍പ്പറേറ്റ് കാല്പര്യവും വലതു പ്രത്യയശാസ്ത്രവും സംയോജിച്ച ഫാസിസ്റ്റ് പ്രവണതകളുള്ള വര്‍ഗീയ-സേച്ഛാധിപത്യ സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന പുതുച്ചേരി പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തലിനെ ശരിവെക്കുന്നതാണ് മോദി ഭരണം.
…ഫാസിസ്റ്റല്ലെങ്കിലും ഫാസിസ്റ്റ് അനുഭാവമുള്ളതാണ് ഈ സര്‍ക്കാരെന്ന് വിശേഷിപ്പിക്കാം.-സുധാകര്‍ റെഡ്ഡി
ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന കാരാട്ടിന്റെ വിലയിരുത്തലിനെതിരെ സിപിഐഎ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു.
Discussion about this post