കൊച്ചി: സൗമ്യാ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കെതിരെ സംസാരിച്ചാല്‍ അനുഭവിക്കേണ്ടി വരുമെന്ന് സൗമ്യയുടെ അമ്മയ്ക്ക് അജ്ഞാതരുടെ ഭീഷണി. ഫോണ്സന്ദേശത്തിലൂടെയാണ് ഗോവിന്ദച്ചാമിക്കെതിരെ നീങ്ങുകയോ സംസാരിക്കുകയോ ചെയ്താല്‍ അനുഭവിക്കേണ്ടി വരുമെന്ന് സൗമ്യയുടെ മാതാവ് സുമതിക്ക് ഭീഷണി വന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സൗമ്യയുടെ വീട്ടിലേക്ക് ഫോണ്‍ സന്ദേശം വന്നത്.
രണ്ട് പൊലീസുകാര്‍ കാവല്‍ നിന്നിട്ടും സംഭവത്തില്‍ ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വ. ടി സിദ്ധീഖ് പറഞ്ഞു. ഗോവിന്ദച്ചാമിയുടെ അനുയായികള്‍ ചുറ്റിലുമുണ്ടെന്ന ഭയമാണ് ഇപ്പോള്‍ ആ അമ്മയ്ക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷൊര്‍ണൂരില്‍ സൗമ്യയുടെ അമ്മയെ സന്ദര്‍ശിക്കാനെത്തിയ ടി സിദ്ധിഖ് നടപടി ആവശ്യപ്പെട്ട് പൊലീസിനേയും സമീപിച്ചിട്ടുണ്ട്.
ഗോവിന്ദച്ചാമിയുടെ കരങ്ങള്‍ ശക്തമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ വിഷയം വളരെ ഗൗരവത്തോടെ സര്‍ക്കാര്‍ കാണണമെന്നും സിദ്ധീഖ് പറഞ്ഞു. പൊലീസ് ഉണ്ടായിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ സര്‍ക്കാറിനു അവരെ സമാശ്വസിപ്പിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ആ അമ്മ ഇനി ആരിലാണു പ്രതീക്ഷ അര്‍പ്പിക്കേണ്ടത്. സര്‍ക്കാര്‍ അതിനു ഉത്തരം നല്‍കേണ്ടതുണ്ടെന്നും സിദ്ധീഖ് പറഞ്ഞു.
Discussion about this post