മുംബൈ: ഇന്ത്യന്‍ നാവിക സേനയുടെ സ്കോര്‍പീന്‍ മുങ്ങിക്കപ്പലിന്റെ വിവരങ്ങള്‍ ചോര്‍ന്നത് ഫ്രാന്‍സില്‍ നിന്നു തന്നെയെന്ന് നാവിക സേനാമേധാവി സുനില്‍ ലാംബ. ഫ്രാന്‍സിലെ ആയുധ കമ്പനിയായ ഡിസിഎന്‍എസിന്റെ ഓഫിസില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് അദേഹം പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച അത്യാധുനിക യുദ്ധക്കപ്പല്‍ മോര്‍മുഗാവോയുടെ നീറ്റിലിറക്കല്‍ ചടങ്ങിലാണ് നാവിക മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.
വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് ഉന്നതതല സംഘം അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ ചോര്‍ന്നത് ഡിസിഎന്എസ്സിന്റെ ഓഫീസില്‍ നിന്നുമാണെന്ന് തെളിഞ്ഞിരുന്നു. ഡിസിഎന്‍എസും ഫ്രഞ്ച് ഗവണ്മെന്റും നടത്തിയ അന്വേഷണത്തിലും ഇക്കാര്യം തന്നെയാണ് വ്യക്തമായതെന്നും സുനില്‍ ലാംബ വ്യക്തമാക്കി. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ വിദേശ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികളെ ബാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രൊജക്റ്റ് 75 ക ഉള്‍പ്പടെ വിദേശ രാജ്യങ്ങളുടെ സഹായത്തോടെ ഇന്ത്യന്‍ ഷിപ്പ്യാര്‍ഡുകളില്‍ 600 കോടി യുഎസ് ഡോളറിന്റെ പദ്ധതികള്‍ക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
നേരത്തെ സ്കോപീന്‍ അന്തര്‍വാഹിനി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ദി ഓസ്ട്രേലിയന്‍ ദിനപത്രമാണ് പുറത്തുവിട്ടത്.
Discussion about this post