ഡല്‍ഹി: കശ്മീരില്‍ ഇരുപത് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കടുത്ത തിരിച്ചടി നല്കാന് രാഷ്ട്രീയ അനുമതി വേണമെന്ന് കരസേന ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. അതിര്‍ത്തിക്ക് സമീപമുള്ള ചില തീവ്രവാദ ക്യാമ്പുകളില്‍ നിന്ന് ആക്രമണം ആസൂത്രണം ചെയ്യുന്നതും നടത്തുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഈ ക്യാമ്പുകള്‍ തകര്‍ക്കണമെന്നാണ് പട്ടാളത്തിന്റെ ആവശ്യം.
ഡല്‍ഹിയില്‍ ഇന്ന് കരസേന മേധാവി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ വിഷയം ചര്‍ച്ചയാകും. കനത്ത തിരിച്ചടി നല്‍കണമെന്ന് തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെയും നിലപാട്. അത് എത്തരത്തിലാവണമെന്നത് സംബന്ധിച്ച കാര്യങ്ങളാണ് യോഗം ചര്‍ച്ച ചെയ്യുക. പാക്കിസ്ഥാനെതിരെ തിരിച്ചടി വേണമെന്ന അഭിപ്രായമാണ് ബിജെപിക്കും ഉള്ളത്.
Discussion about this post