ഡല്‍ഹി: കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധം അലയടിക്കുകയാണ്. പാക്കിസ്ഥാന്റെ പിന്തുണയോട് കൂടി നടക്കുന്ന ഇത്തരം ആക്രമണങ്ങളെ വിമര്‍ശിച്ച് ഇന്ത്യയുടെ ബോക്സിങ് ചാമ്പ്യന്‍ വിജേന്ദര്‍ സിംഗ് രംഗത്ത് എത്തി. 17 പട്ടാളക്കാരുടെ മരണത്തിനിടയാക്കിയ ഉറി ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പാക്കിസ്ഥാന് യുദ്ധത്തിന്റെ വഴിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ അതിന് തയ്യാറാണെന്നുമാണ് വിജേന്ദര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചിട്ടത്.
Very sad news 17 soldiers martyred my condolence to the family 🙏🏽 #UriAttack if Pakistanis have chosen war.Let go for it🇮🇳 #IndianArmy
— Vijender Singh (@boxervijender) September 18, 2016
ഉറിയിലെ ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നു സൈനീകര്‍ കൂടി ഇന്ന് മരിച്ചതോടെ മരണസംഖ്യ ഇരുപതായി.
Discussion about this post