മഡ്ഗാവ്: എഎഫ്സി അണ്ടര്‍ 16 ഫുട്ബോളില്‍ സമനിലയില്‍ സൗദി അറേബ്യയും ഇന്ത്യയും. ഇരുടീമുകള് മൂന്ന് ഗോള്‍ വീതം നേടിയാണ് സമനില സ്വന്തമാക്കിയത്. ഇന്‍ജുറി ടൈമില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുരേഷ് സിങ് വങ്ജാമ് പെനല്‍റ്റിയിലൂടെ നിര്‍ണായക ഗോള്‍ നേടിയതാണ് ഇന്ത്യയ്ക്ക് രക്ഷയായത്.
ആദ്യ പകുതിയില്‍ ഇന്ത്യ 2-1 ന് മുന്നിലായിരുന്ന ഇന്ത്യക്ക് വേണ്ടി അഞ്ചാം മിനിറ്റില്‍ അനികേത് അനില്‍ യാദവ് ആദ്യ ഗോളും ഇരുപത്തിമൂന്നാം മിനിറ്റില്‍ അമാന്ഛേത്രി രണ്ടാം ഗോളും നേടി. മുപ്പത്തിനാലാം മിനിറ്റിലായിരുന്നു സൗദിയുടെ ആദ്യ ഗോള്‍. അല്ദുവാഹി അബ്ദുല്‍ അസീസിലൂടെ. 82, 83 മിനിറ്റുകളിലൂടെ തുടര്‍ച്ചയായി രണ്ടു ഗോളുകള്‍ നേടി സൗദി ലീഡുയര്‍ത്തി. മല്‍സരത്തില്‍ സൗദിയുടെ വിജയം ഉറപ്പിച്ചിരുന്ന വേളയിലാണ് ഇന്ത്യയ്ക്ക് ഭാഗ്യം തുണച്ചത്.
റഫറിയെ ചീത്ത പറഞ്ഞതിന് സൗദി ഗോളി അബ്ദുല്‍ അസീസ് അല്മാകി ചുവപ്പുകാര്‍ഡു കണ്ട് പുറത്തായതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റിയിലൂടെ സുരേഷ് സിങ് വങ്ജാമ് ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 21 ന് ഇറാനുമായാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.
Discussion about this post