കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ കൊല്‍ക്കത്തയില്‍ നിന്ന് ഗോഹട്ടിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ഇതേതുടര്‍ന്നു ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. വിമാനം സുരക്ഷിത സ്ഥാനത്തേക്കു നീക്കുകയും യാത്രക്കാരെ മാറ്റുകയും ചെയ്ത ശേഷമായിരുന്നു പരിശോധന.
കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 8.20നാണ് ബോംബ് ഭീഷണി മുഴക്കിയുള്ള ഫോണ്‍കോള്‍ എത്തിയത്. രജര്ഹട്ട് സ്വദേശിനിയായ സ്ത്രീയാണ് കോള്‍ ചെയ്തത്. വിമാനത്തില്‍ ബോംബ് വച്ചിട്ടുള്ളതായും എല്‍ 729 വിമാനം 9.30 ഓടെ പൊട്ടി തകരുമെന്നായിരുന്നു സന്ദേശം. പിന്നീട് നടത്തിയ പരിശോധനയില്‍ യാതൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥന് പറഞ്ഞു.
Discussion about this post