ഉറി ഭീകരാക്രമണത്തെ കുറിച്ച് കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് സംഘടിപ്പിച്ച ചര്‍ച്ചയിലെ അവതാരകന് വേണുവിന്റെ ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിവാദമാക്കിയത്. ഉറിയിലെ ഭീകരാക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്ന പാക് പത്രങ്ങളുടെ അവകാശ വാദത്തെ അതേ പടി മുഖവിലക്കെടുത്തായിരുന്നു വേണുവിന്റെ ചോദ്യം. മോദി റഷ്യന്‍ യാത്ര ഒറു ദിവസം വൈകിച്ചത് ഇത്തരമൊരു ആക്രമണം നടത്തുന്നതിന്റെ ഭാഗമായാണെന്ന ആരോപണവും വേണു ഉയര്‍ത്തിക്കാട്ടുന്നു.
നയതന്ത്ര വിദഗ്ധനായ എം.കെ ഭദ്രകുമാര്‍ പക്ഷേ അത്തരം വാദങ്ങള്‍ അപഹാസ്യമാണെന്ന് പറഞ്ഞ് തള്ളുകയാണ്. ചര്‍ച്ചയിലുടെ നീളം മോദി സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ച വേണുവിന്റെ നിലപാടുകള്‍ പലപ്പോഴും രാജ്യത്തിന് തന്നെ വിരുദ്ധമായി എന്നാണ് വിമര്‍ശനം. രാജ്യത്തിന് നേരെ ഭീകരാക്രമണം നടന്നപ്പോഴും അക്രമികളെ വെള്ളപൂശി കേന്ദ്രസര്‍ക്കാരിനെ പ്രതികൂട്ടിലാക്കാനുള്ള മാധ്യമനീക്കമായി വിഷയം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നു.
വീഡിയൊ-
[fb_pe url=”https://www.facebook.com/ambilikuttan.a.nair/posts/10210315769199484?pnref=story.unseen-section” bottom=”30″]
[fb_pe url=”https://www.facebook.com/ranjutnr/posts/10206300326817448?pnref=story.unseen-section” bottom=”30″]
[fb_pe url=”https://www.facebook.com/ambilikuttan.a.nair/posts/10210315769199484?comment_id=10210317220315761&comment_tracking=%7B%22tn%22%3A%22R9%22%7D” bottom=”30″]
https://youtube.com/watch?v=FEPuUvku4Ak%3Fautoplay%3D1%26start%3D155%26end%3D224%26controls%3D1%26version%3D3
Discussion about this post