പൃഥ്വിരാജ് നായകനാകുന്ന കര്‍ണന്റെ മുതല്‍ മുടക്ക് 300 കോടി രൂപയെന്ന് സംവിധായകന് ആര് എസ് വിമല്‍. എന്ന് നിന്റെ മൊയ്തീന് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആര്.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്ണന്. എന്ന് നിന്റെ മൊയ്തീന് പുറത്തിറങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ട് വിമല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് കര്‍ണന്റെ നിര്‍മ്മാണത്തിന് പ്രതീക്ഷിക്കുന്ന മുതല്‍മുടക്കിനെ പറ്റി വിമല്‍ പറഞ്ഞത്. ഇന്ത്യയില്‍ തന്നെ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണിത്.
ഈ വര്‍ഷം ആദ്യം ദുബായിയില്‍ നടന്ന ചടങ്ങിലാണ് പൃഥ്വിരാജിനെ നായകനാക്കി കര്ണന് എന്ന ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്ന വിവരം വിമല്‍ പ്രഖ്യാപിച്ചത്. ഏതാണ്ട് 50 കോടി രൂപ മുതല്മുടക്കെന്നായിരുന്നു ആദ്യം കേട്ടിരുന്ന വാര്‍ത്ത. എന്നാല്‍, ബജറ്റ് എത്രയാകുമെന്നതല്ല തങ്ങളുടെ ആശങ്കയെന്നും ഇന്ത്യയില്‍ നിന്ന് ലോക നിലവാരത്തിലുള്ള ഒരു സിനിമ ഇറക്കുകയാണ് ലക്ഷ്യമെന്നും പിന്നീട് വിമല്‍ തന്നെ വ്യക്തമാക്കി.
വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് കാവ്യാ ഫിലിംസിന്റെ ബാനറില്‍ കര്ണ്ണന് നിര്‍മ്മിക്കുന്നത്. ബാഹുബലി, മഗദീര തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ സെന്തില്‍കുമാറാണ് കര്‍ണ്ണന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. രാജസ്ഥാനിലും ഹൈദരാബാദിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം പദ്ധതിയിടുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
[fb_pe url=”https://www.facebook.com/rs.vimal/posts/1182136925186099″ bottom=”30″]
Discussion about this post