ഡല്‍ഹി:രണ്ട് തരത്തിലുള്ള തിരിച്ചടിക്കാണ് ഇന്ത്യ തയ്യാറെടുക്കുന്നതും നടപ്പാക്കുന്നതും. ഒന്ന് പാക്കിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന നുഴഞ്ഞ് കയറ്റത്തെ ചെറുക്കുക, രണ്ട് നയതന്ത്ര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുക ഇതില്‍ രണ്ടിലും ഇന്ത്യ വിജയിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ലോകരാജ്യങ്ങളുടെ വലിയ പിന്തുണ വലിയ തോതില്‍ നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. അമേരിക്ക, റഷ്യ, ഫ്രാന്‍സ്. യുഎഇ, അഫ്ഗാമിസ്ഥാന് തുടങ്ങിയ രാജ്യങ്ങളുടെ പ്രത്യേക്ഷ പിന്തുണ ഇതിനകം ഇന്ത്യ നേടി കഴിഞ്ഞു. ഒരാക്രമണം ഉണ്ടായാല്‍ പോലും പാക്കിസ്ഥാന് അന്താരാഷ്ട്ര തലത്തില്‍ നിന്ന് ഒരു പിന്തുണയും പാക്കിസ്ഥാന് ലഭ്യമാകില്ല എന്ന് ഉറപ്പ് വരുത്തുകയാണ് ഇന്ത്യ ആദ്യം ചെയ്യുന്നത്.
കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യ സൈന്യം പാക് പിന്തുണയുള്ള തീവ്രവാദികള്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങിയ ഇന്നലെ ഉറിയില്‍ ഏറ്റമുട്ടലില്‍ പത്ത് ഭീകരരെ സൈന്യം വധിച്ചത് ഇതിന്റെ തുടക്കമായാണ് വിലയിരുത്തല്‍. അതിര്‍ത്തി മേഖലയില്‍ സൈന്യം ഇപ്പോഴും തിരിച്ചടി തുടരുകയാണ് എന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈന്യം പിഒകെയെ ലക്ഷ്യമിടുന്നു എന്ന ഭയത്തില്‍ പാക് സൈന്യവും അതിര്‍ത്തിയില്‍ സേന വിന്യാസം ശക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പിന്തുണ നഷ്ടപ്പെട്ടത് പാക്കിസ്ഥാനെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്ത്യ യുദ്ധത്തിന് തയ്യാറെടുക്കുന്നു എന്ന നിലയിലുള്ള റിപ്പോര്‍ട്ടുകളും പാക്കിസ്ഥാനെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഇതിനിടെ സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കേന്ദ്രമന്ത്രിസഭാ സമിതിയുടെ അടിയന്തരയോഗം ഡല്‍ഹിയില്‍ നടക്കുകയാണ്. ഭീകരാക്രമണത്തിന് ഏതു രീതിയില്‍ തിരിച്ചടി നല്‍കണമെന്നു യോഗം ചര്‍ച്ചചെയ്യും. അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമങ്ങള്ക്കു സൈന്യം ശക്തമായ തിരിച്ചടി നല്‍കുകയാണ്.
പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനം ബഹിഷ്ക്കരിക്കുന്ന കാര്യം വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരക്യാംപുകള്‍ വ്യോമാക്രമണം നടത്തി തകര്‍ക്കുക, പാക്ക് സൈനിക പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തുക തുടങ്ങി തിരിച്ചടിക്ക് അഞ്ച് നിര്‍ദേശങ്ങളാണ് കേന്ദ്രസര്ക്കാരിനുമുന്നിലുള്ളത്.
തിരിച്ചടിക്കാനുള്ള വഴികളും സുരക്ഷാസാഹചര്യങ്ങളും ചര്‍ച്ചചെയ്യാനാണു സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതിയുടെ അടിയന്തരയോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചിട്ടുള്ളത്. ഈ ആഴ്ച ആവസാനം സര്‍വകക്ഷിയോഗം വിളിക്കുന്ന കാര്യവും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
Discussion about this post