തിരുവനന്തപുരം : തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ബാര്‍ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണു പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചത്. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണു പ്രതിപക്ഷം.
മാണി ബജറ്റ് അവതരിപ്പിക്കരുതെന്നും, മാണിയെ ബജറ്റ് അവതരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആവശ്യം പരിഗണിക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞതായും വി.എസ് അറിയിച്ചു.
Discussion about this post