ഡല്‍ഹി: കശ്മീരിലെ ഉറി ആക്രമണമടക്കമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് ആസൂത്രണം ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനമായി ജലം പങ്കിടുന്ന സിന്ധുനദീജല കരാര്‍ പുനപരിശോധിക്കുമെന്ന് ഇന്ത്യ. പാകിസ്ഥാന് നയതന്ത്ര തിരിച്ചടി നല്‍കുന്നതിന്റെ ഭാഗമായിട്ടാണിത്. 1960ലാണ് പാകിസ്ഥാനുമായി കരാറൊപ്പിട്ടത്.
ഇരു കക്ഷികളെയും ബാധിക്കുന്ന ഒരു പ്രശ്നമാണിത്. ഇരു രാജ്യങ്ങളും സഹകരണ ധാരണയും പരസ്പര വിശ്വാസവുമാണ് ഈ കരാറിനു ആധാരം. എന്നാല്‍ ഇന്ത്യയേയും പാകിസ്ഥാനേയും സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഈ കരാര്‍ പുനപരിശോധിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
കരാര്‍ പ്രകാരം പഞ്ചാബിലൊഴുകുന്ന നദികളായ ബിയാസ്, രവി, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്ഥാനുമാണ്.
Discussion about this post