വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണില്‍ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. ബര്‍ലിങ്ടണിലെ കാസ്കേഡ് മാളിലാണ് അജ്ഞാതന്‍ വെടിയുതിര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് മാളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. പൊലീസ് വരുന്നതിന് മുമ്പ് അക്രമി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
വാഷിങ്ടണില്‍ പ്രാദേശിക സമയം ഇന്നലെ വൈകിട്ട് ഏഴ് മണിക്കാണ് വെടിവെപ്പ് ഉണ്ടായത്. മാളിലെത്തിയ തോക്കുധാരി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടതായി വാഷിങ്ടണ്‍ സ്റ്റേറ്റ് പട്രോള്‍ മാര്‍ക് ഫ്രാന്‍സിസ് അറിയിച്ചു. അജ്ഞാതനായ അക്രമി പൊലീസ് വരുന്നതിന് മുമ്പ് രക്ഷപ്പട്ടതായും ഒരാളാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നതായും പൊലീസ് വ്യക്തമാക്കി.
വെടിയൊച്ച കേട്ടതോടെ മാളിലെത്തിയവര്‍ വിവിധയിടങ്ങളില്‍ ഒളിച്ചു. മാള്‍ സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. അക്രമിയെ കുറിച്ച് സീചന ലഭിച്ചതായി പൊലീസ് അറിയിച്ചു.
Discussion about this post