ആലപ്പുഴ: ബിജെപിയുമായുള്ള ബന്ധം ബിഡിജെഎസിനു നഷ്ടക്കച്ചവടമാണെന്നു എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തള്ളി തുഷാര്‍ വെള്ളാപ്പള്ളി. വെള്ളാപ്പള്ളി നടേശന് മാധ്യമങ്ങളെ കണ്ടതിനു തൊട്ടുപിന്നാലെ മാധ്യമങ്ങളെ കണ്ട ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി-ബിഡിജെഎസ് ബന്ധം നഷ്ടക്കച്ചവടമല്ലെന്നു തിരുത്തി. ഇപ്പോഴുള്ളത് സാങ്കേതിക പ്രശ്നങ്ങളാണെന്നും ചര്‍ച്ചയിലൂടെ തിരുത്തുമെന്നും തുഷാര്‍ വ്യക്തമാക്കി.
ബിജെപിയുമായി അഭിപ്രായ ഭിന്നതകള്‍ ഇല്ലെന്നും സാങ്കേതിക നടപടികള്‍ മൂലമാണ് അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതു വൈകുന്നതുമെന്നായിരുന്നു തുഷാറിന്റെ പ്രതികരണം. ബിജെപിയുമായി അകല്‍ച്ചയുള്ള തലത്തില്‍ വെള്ളാപ്പള്ളി എന്തെങ്കിലും പറഞ്ഞിട്ടുണെ്ടങ്കില് അത് എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ വികാരമായിരിക്കുമെന്നും ബിഡിജെഎസിന്റേത് അല്ലെന്നുമുള്ള സമീപനവും തുഷാര്‍ എടുത്തത് ശ്രദ്ധേയമായി.
Discussion about this post