ഭോപ്പാല്‍: ജോലി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭിന്നശേഷിക്കാരി യുവതിയുടെ കത്ത്. ബോപ്പാല്‍ സ്വദേശിനിയായ ലക്ഷ്മിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. കത്തിന്റെ പകര്‍പ്പ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും അയച്ചിട്ടുണ്ട്.
ശാരീരിക വൈകല്യമുള്ളതിനാലാണ് തനിക്ക് ജോലി നിഷേധിക്കുന്നത്. അതിനാല്‍ മരിക്കാന്‍ അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. ശാരീരിക വൈകല്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ മൂന്ന് ശതമാനം റിസര്‍വേഷന്‍ ഉണ്ടായിട്ടും ആരും ജോലി നല്‍കുന്നില്ലെന്ന് ലക്ഷ്മി പറഞ്ഞു. എംഫില്‍, എല്‍.എല്‍.എം വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും തനിക്ക് ആരും ജോലി നല്കാന് തയ്യാറാകുന്നില്ലെന്ന് ലക്ഷ്മി പറഞ്ഞു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ജോലിക്ക് ശ്രമിക്കുകയാണെന്ന് ലക്ഷ്മി പറഞ്ഞു. പൂര്‍ണ ശാരീരിക ശേഷിയുള്ളവരേക്കാള് യോഗ്യത ഉണ്ടായിട്ടും തനിക്ക് ജോലി നല്‍കുന്നില്ലെന്ന് ലക്ഷ്മി പറഞ്ഞു. ആരും ജോലി നല്കാന് തയ്യാറാകുന്നില്ലെങ്കില്‍ താന്‍ എങ്ങനെ ജീവിക്കുമെന്നും ലക്ഷ്മി ചോദിക്കുന്നു.
Discussion about this post