കോഴിക്കോട്: കേരളത്തിലെ എന്‍.ഡി.എ പുനസംഘടിപ്പിച്ചു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍.ഡി.എ. സംസ്ഥാന കണ്‍വീനറായി പ്രഖ്യാപിച്ചു. അമിത് ഷാ വിളിച്ച എന്‍.ഡി.എ. യോഗത്തിലാണ് തീരുമാനം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് കേരളത്തിലെ എന്‍.ഡി.എയുടെ ചെയര്മാന്. കേരളത്തില്‍ നിന്നുള്ള എന്‍.ഡി.എ.യുടെ ദേശീയ പ്രതിനിധിയായി കേരളാ കോണ്‍ഗ്രസ് തോമസ് ചെയര്മാന് പി.സി. തോമസിനെ നിയോഗിച്ചു.
രാജീവ് ചന്ദ്രശേഖര്‍ എം.പിയാണ് എന്‍.ഡി.എ കേരള ഘടകം വൈസ് ചെയര്മാന്. ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് കണ്‍വീനര്‍. കോ. കണ്‍വീനര്‍മാരായി ജെ.ആര്.എസ് നേതാവ് സി.കെ. ജാനു, ജെ.എസ്.എസ് നേതാവ് രാജന് ബാബു, ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, വി.മുരളീധരന്, കേരളകോണ്‍ഗ്രസ് നേതാവ് രാജന് കണ്ണാട്ട് എന്നിവരെ തിഞ്ഞെടുത്തു.
ഒ.രാജഗോപാല്‍ എം.എല്‍.എ, എല്‍.ജെ.പി സംസ്ഥാന പ്രസിഡന്റായ എം മെഹബൂബ്, സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി പ്രസിഡന്റ് വി.വി രാജേന്ദ്രന്, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് പ്രസിഡന്റ് കുരുവിള മാത്യു, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സെക്രട്ടറി കെ.കെ. പൊന്നപ്പന്, ബി.ഡി.ജെ.എസ് നേതാക്കളായ ബി.സുരേഷ് ബാബു, വി. ഗോപകുമാര്‍, സുനില്‍ തെക്കേടത്ത് തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍.
ബി.ജെ.പിയെ വിമര്‍ശിച്ച് എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്തുവന്നതിന്റെ പിന്നാലെയാണ് തീരുമാനം. ബി.ഡി.ജെ.എസുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
Discussion about this post