മലയാള സിനിമയില്‍ ഏറെ കാലമായി ചര്‍ച്ചയായിരുന്ന സുരേഷ് ഗോപി-മമ്മൂട്ടി പിണക്കം അവസാനിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ഗുരുവായൂരില്‍വച്ച് ചലച്ചിത്ര നിര്‍മ്മാതാവ് ജി. സുരേഷ്‌കുമാറിന്റെ മകള്‍ രേവതിയുടെ വിവാഹത്തിന് ഇരുവരും കണ്ടുമുട്ടിയപ്പോഴാണ് ഇരുവരും തമ്മിലുള്ള സൗഹൃദം വീണ്ടും തളിര്‍ത്തതെന്ന് ചില സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുവായൂരില്‍ കണ്ടപ്പോള്‍ ഇരുവരും മനസ്സു തുറന്നു. കെട്ടിപ്പിടിച്ചു എന്നാണ് വാര്‍ത്തകള്‍. ‘ഞങ്ങളുടെ വഴക്കു തീര്‍ന്നു.’എന്ന് ഇരുവരും പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്തു.
വര്‍ഷങ്ങളുടെ പഴക്കമുണ്ട് മമ്മൂട്ടി-സുരേഷ് ഗോപി വഴക്കിന്റെ ഗോസിപ്പുകള്‍ക്ക്്. തിരുവനന്തപുരത്തേയ്ക്കുള്ള ഒരു കാര്‍ യാത്രയില്‍ സുരേഷ്ഗോപിയെ മമ്മൂട്ടി ഇറക്കിവിട്ടുവെന്നും, രണ്ടുപേരുടെയും സിനിമകള്‍ മത്സരിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് കിട്ടിയ ദേശീയ അവാര്‍ഡ് കിട്ടയതില്‍ മമ്മൂട്ടിക്ക് പരിഭവം കൂടിയെന്നും കഥകളുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള അകല്‍ച്ച മാറ്റാന്‍ കാര്യമായ ശ്രമങ്ങളും ഉണ്ടായില്ല. വഴക്ക് തന്നെ ഏറെ വേദനിപ്പിക്കുന്നതായി സുരേഷ്ഗോപി പറഞ്ഞിരുന്നു. എന്നാല്‍ സുരേഷ് പറയുന്ന കാരണങ്ങളൊന്നും തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് മമ്മൂട്ടി് പറഞ്ഞു. സുരേഷ് ഇത് വിശ്വസിക്കാനോ, ക്ഷമിക്കാനോ തയാറായില്ല എന്നാണ് മമ്മൂട്ടിയുടെ പരാതി.
രണ്ട് സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള പിണക്കം തീര്‍ന്നത് സിനിമ വ്യവസായത്തിന് തന്നെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Discussion about this post