തിരുവനന്തപുരം: നാളെ തിരുവനന്തപുരത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. യൂത്ത് കോണ്‍ഗ്രസിന്റെ സാശ്രയ സമരത്തിനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ജില്ലയില്‍ നാളെ ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് യോഗം തീരുമാനിച്ചത്.
സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് വേണ്ടെന്നായിരുന്നു പൊതുവെയുള്ള വികാരം.
യൂത്ത് കോണ്‍ഗ്രസിന്റെ സ്വാശ്രയ സമരം നിയമസഭയിലേക്ക് മാറ്റാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്. ഷാഫി പറമ്പിലും ഹൈബി ഈഡനും നിയമസഭയ്ക്കകത്ത് സത്യഗ്രഹം നടത്തിയേക്കും.
Discussion about this post