തിരുവനന്തപുരം : സംസ്ഥാനത്ത് ഐ.എസ്. പ്രവര്‍ത്തനം വ്യാപകമായതായി ഇന്റലിജന്‍സ് കണ്ടെത്തല്‍. ആലുവ കേന്ദ്രമാക്കിയാണ് ഐ.എസ്. പ്രവര്‍ത്തമെന്ന് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.ഇസ്ലാമിക് സ്‌റ്റേറ്റ് തിന്റെ കേന്ദ്രസമിതി രൂപീകരണത്തിന് തന്ത്രങ്ങളൊരുക്കി തുടങ്ങിയെന്നും ഇന്റലിജന്‍സ് വിഭാഗം ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കശ്മീരിലേക്ക് ഐ.എസ്. തീവ്രവാദികളെ സംസ്ഥാനത്തുനിന്നു റിക്രൂട്ട് ചെയ്യുന്നു എന്നത് പുറത്തായതിനെത്തുടര്‍ന്ന് സംഘടനാ പ്രവര്‍ത്തനം ഏറെക്കാലമായി നിര്‍ജീവമായിരുന്നു. മാവോയിസ്റ്റ് തീവ്രവാദികളും ഐ.എസും സംസ്ഥാനത്ത് ഒരുമിച്ചാണു പ്രവര്‍ത്തനമെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
കുറേനാള്‍ ഉള്‍വലിഞ്ഞിരുന്ന ഐ.എസ്. കേരളത്തില്‍ പ്രവര്‍ത്തനം വ്യാപകമാക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നതായുള്ള വസ്തുത പുറത്ത് വന്നതിനെ തുടര്‍ന്ന് സംഘടന കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ അതീവ രഹസ്യമായാണ് തുടരുന്നത്. അതേസമയം സംസ്ഥാനത്ത് നടക്കുന്ന തീവ്രവാദ നീക്കങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍.
Discussion about this post