തിരുവനന്തപുരം:നിഷാമിനെതിരെ കാപ്പ ചുമത്താതിരിക്കാന്‍ ഡി.ജി.പി. കെ.എസ്.ബാലസുബ്രഹ്മണ്യന് ഇടപെട്ടെന്ന ആരോപണം ഉന്നയിക്കുന്ന സി.ഡി. പി.സി.ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് കൈമാറി.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് മുഖ്യമന്ത്രി ചീഫ് വിപ്പിനെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയത്. ഇതിനിടെ, ചീഫ് വിപ്പ് സി.ഡി. കൈമാറി.
പ്രതി നിഷാമിനെതിരെ കാപ്പ ചുമത്തരുതെന്ന് ഡി.ജി.പി. ബാലസുബ്രഹ്മണ്യന് ആവശ്യപ്പെട്ടെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളാണ് സിഡിയില്‍ ഉള്ളതെന്നാണ് സൂചന.
മുന്‍ ഡി.ജി.പി. എം.എന്‍.കൃഷ്ണമൂര്‍ത്തി അന്നത്തെ തൃശ്ശൂര്‍ പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനോട് ഫോണില്‍ ഇക്കാര്യം നിര്‍ദേശിക്കുന്ന സംഭാഷണം സി.ഡി.യില്‍ ഉള്ളതായാണ് വിവരം.
ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരായുള്ള പി.സി ജോര്‍ജിന്റെ ആരോപണത്തിനെതിരെ നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഡിജിപിയെ തനിക്ക് പൂര്‍ണ്ണ വിശ്വാസമാണെന്നും , കേസന്വേഷണത്തില്‍ അട്ടിമറിയില്ലെന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്. ഈ സാഹചര്യത്തിലാണ് തെളിവുകള്‍ ഇന്ന് തന്നെ കൈമാറുമെന്ന് പറഞ്ഞുകൊണ്ട് ചീഫ് വിപ്പ് രംഗത്തു വന്നിരിക്കുന്നത് .
Discussion about this post