കശ്മീര്‍: സംശയകരമായ നിലയില്‍ അതിര്‍ത്തിയില്‍ കണ്ടെത്തിയ രണ്ട് പാക് പൗരന്മാരെ ഇന്ത്യന്‍ സൈന്യം കസ്റ്റഡിയിലെടുത്തു. ഒരാളെ പാകിസ്ഥാനിലെ അസ്റ്റില്ലയില്‍ നിന്നും മറ്റൊരാളെ പാക്ക് അധീന കശ്മീരില്‍ നിന്നുമാണ് പിടികൂടിയത്.
പട്രോളിങ്ങിനിടെ അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തുള്ള അസ്റ്റില്ലയില്‍ നിന്ന് 32 കാരനെ സംശയകരമായ നിലയില്‍ കണ്ടെത്തുകയായിരുന്നു. അബു ബക്കര്‍ എന്ന ഇയാളെ സൈന്യം കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി പൊലീസിന് കൈമാറി. ആര്‍മിയും പൊലീസും ചേര്‍ന്നാണ് പാക്ക് അധീന കശ്മീരിലെ സൗജന് സെക്ടറില്‍ നിന്ന് 41 കാരനെ പിടികൂടിയത്. മുഹമ്മദ് റഷീദ് ഖാന് എന്ന ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ആഴ്ച അതിര്‍ത്തിയില്‍ മൂന്ന് പേരെ പിടികൂടിയിരുന്നു. ഇവരിലൊരാള്‍ പാക് പൗരനും മറ്റൊരാള്‍ ലഷ്കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകനുമാണെന്ന് കരുതുന്നു.
Discussion about this post