റോം: ലിബിയന്‍ കടല്‍തീരത്തുനിന്നും 5,600 ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയെന്ന് ഇറ്റാലിയന്‍ നാവികസേന. 40 ബോട്ടുകളിലാണ് അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബോട്ടുകളില്‍ ഉണ്ടായിരുന്നത്. അതേസമയം, ഒരു അഭയാര്‍ഥി മരിച്ചതായും അവശത അനുഭവപ്പെട്ട നിരവധിപ്പേരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്കു മാറ്റിയതായും ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
കലാപങ്ങളും സംഘര്‍ഷങ്ങളും തുടരുന്ന ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും ആയിരക്കണക്കിനാളുകളാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറുന്നതിനായി കടല്‍ വഴി യാത്രപുറപ്പെടുന്നത്. മോശം കാലാവസ്ഥയും, സുരക്ഷിതമല്ലാത്ത ബോട്ടുകളും കപ്പലുകളും യാത്രയ്ക്ക് ഉപയോഗിക്കുന്നതും കാരണം പലപ്പോഴും ഇത്തരം യാത്രകള്‍ ദുരന്തത്തില്‍ കലാശിക്കുകയാണ് പതിവ്.
Discussion about this post