ഡല്‍ഹി: നിയന്ത്രണ രേഖകടന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പാക് ആരോപണത്തിന്റെ മുനയോടിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അപവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം. ബിജെപി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ ഇത്തപമൊരു പ്രസ്താവന നടത്തിയ കെജ്രിവാളിനെ പാക് മാധ്യമങ്ങള്‍ വീരനായകനായാണ് ഇന്ന് ചിത്രീകരിച്ചത്. ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടില്ല എന്ന പാക് അവകാശവാദത്തിന് ഇന്ത്യയില്‍ നിന്ന് പിന്തുണ എന്ന മട്ടിലാണ് പാക് മാധ്യമങ്ങള്‍ കെജ്രിവാളിന്റെ നിലപാട് ആഘോഷമാക്കിയത്.
പാക്കിസ്ഥാനെതിരെ കര്‍ശന നിലപാട് എടുത്തു മോദിയെ കെജ്രിവാള് തന്റെ മൂന്ന് മിനിറ്റുള്ള സന്ദേശത്തില്‍ അഭിനന്ദിക്കുന്നുണ്ടെങ്കിലും പ്രധാനമായി ഉന്നിയത് പാക് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് പോലെ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ തെളിവ് നല്‍കണമെന്നായിരുന്നു. ഇത്തരം സൈനിക നീക്കത്തിന്റെ തെളിവുകള്‍ പുറത്ത് വിടുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടെന്നിരിക്കെ ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്യുന്ന തരത്തില്‍ കെജ്രിവാള് രംഗത്തെത്തിയത് ശരിയായില്ല എന്ന വിമര്‍ശനമാണ് ഉയരുന്നത്. ആവശ്യമായ തെളിവുകള്‍ കൃത്യമായ സമയത്ത് നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ല എന്ന് വരുത്തി തീര്‍ക്കാനായിരുന്നു പാക് ശ്രമം.
കെജ്രിവാളിന്റെ വീടിന് മുന്നില്‍ ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ത്യ വിരുദ്ധ നിലപാടാണ് കെജ്രിവാളിന്റേത് തുടങ്ങിയ ആരോപണമാണ് ബിജെപി പ്രതിഷേധ പ്രകടനത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ഇന്ത്യയിലെ എല്ലാ നേതാക്കളും ഒരേ സ്വരത്തില്‍ സംസാരിക്കുമ്പോള്‍ കെജ്രിവാള് ഇത്തരമൊരു നിലപാടി സ്വീകരിച്ചത് ദുഖകരമാണെന്ന് കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പ്രതികരിച്ചു. പാക് മാധ്യമങ്ങള്‍ ആവശ്യപ്പെടുന്നത് പോലെ സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവ് ആവശ്യപ്പെടുകയാണ് കെജ്രിവാള് ചെയ്തത്. ഇന്ത്യ സൈന്യത്തിന്റെ കഴിവില്‍ അദ്ദേഹത്തിന് വിശ്വാസമുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
read-അരവിന്ദ് കെജ്രിവാളിന് നായകപരിവേഷം നല്കി പാക് മാധ്യമങ്ങള്‍
പാക് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയിട്ടില്ലെന്ന പാക് മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള സിഎന്‍എന്‍ ട്വീറ്റ് പലതവണ റീട്വീറ്റ് ചെയ്ത കെജ്രിവാള് കേന്ദ്രസര്‍ക്കാര്‍ ഈ പ്രചരണത്തിനെതിരെ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഘതി വിവാദമായതോടെ താന്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണക്കുകയാണ് ചെയ്തതെന്ന വിശദീകരണവുമായി കെജ്രിവാള് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ എന്തിലും രാഷ്ട്രീയം കാണുന്ന കെജ്രിവാളിന്റെ അജണ്ട ഈ വിഷയത്തിലും പുറത്ത് വന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
Discussion about this post