ഡല്‍ഹി: കശ്മീരിന്റെ അതിര്‍ത്തിപ്രദേശത്ത് പാക് കരസേന സേനാവിന്യാസം ശക്തിപ്പെടുത്തുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. നിലവില്‍ പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ അഫ്ഗാനിസ്ഥാന് അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ള കരസേനാ യൂണിറ്റുകളില്‍ പലതും പാകിസ്ഥാന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് മാറ്റുന്നതായാണ് വിവരം.
പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയശേഷം നിയന്ത്രണരേഖയ്ക്കു സമീപം പാകിസ്ഥാന് സേനാവിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഈ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം പ്രതിരോധനിര ശക്തിപ്പെടുത്തിയിട്ടുണ്ട്. മിന്നലാക്രമണത്തിനു മുമ്പുതന്നെ ഇന്ത്യന്‍ കരസേന നിയന്ത്രണരേഖയ്ക്കു സമീപം ജാഗ്രത വര്‍ധിപ്പിച്ചിരുന്നു. കരസേന തങ്ങളുടെ വടക്കന്‍ കമാന്‍ഡിന് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മേഖലയില്‍ പാകിസ്ഥാന് എന്തെങ്കിലും സൈനിക സാഹസത്തിന് മുതിര്‍ന്നാല്‍ അതിനെ നേരിടാന്‍ കരസേന സജ്ജരാണ്.
പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളും പരിശീലന കേന്ദ്രങ്ങളും പൂര്‍ണമായി തകര്‍ക്കണമെങ്കില്‍ ആറു മാസത്തെ നിരന്തരമായ നടപടി ആവശ്യമാണെന്ന് കരസേനാ നേതൃത്വം കേന്ദ്രസര്‍ക്കാറിനെ അറിയിച്ചു. മിന്നലാക്രമണങ്ങള്‍ ഇനിയും ആവശ്യമായി വന്നേക്കുമെന്നാണ് സൈനിക നേതൃത്വം കരുതുന്നത്.
Discussion about this post