കൊച്ചി: കൊച്ചി കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതിയായ നൈജീരിയന്‍ സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു. നൈജീരിയന്‍ സ്വദേശി ഒക്കോവേ കോളിന്‍സാണ് ചിഗോസിയാണ് അറസ്റ്റിലായത്.
നോര്‍ത്ത് ഗോവയില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പോലിസ് പറഞ്ഞു. ഗോവ പോലീസിന്റെ സഹായത്തോടെ കൊച്ചി പോലീസാണ് ഇയാളെ പിടിച്ചത്. പ്രതികള്‍ക്ക് മയക്കു മരുന്ന് എത്തിച്ചത് കോളിന്സാണെന്ന് പോലീസ് പറഞ്ഞു.
നടന് ഷൈന്‍ ടോം ചാക്കോ, സഹ സംവിധായിക ബ്ലെസി മൂന്ന് മോഡലുകള്‍ എന്നിവരെ കേസില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത് കോളിന്‍സാണ് എന്ന വിവരം പോലിസിന് ലഭിച്ചത്. ഇയാളെ പോലിസ് ചോദ്യം ചെയ്ത് വരികയാണ്.
Discussion about this post