തിരുവനന്തപുരം: മദ്യവും മയക്കുമരുന്നും മത്സ്യമാംസാദികളും ഒരുപോലെയാണെന്നും അവ ഉപയോഗിക്കരുതെന്നും പറഞ്ഞ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ പ്രസ്താവനയ്ക്കെതിരെ എഴുത്തുകാരന് എന്‍.എസ് മാധവന്. വിദ്യാഭ്യാസമന്ത്രിയുടെ ശബ്ദം സംഘിയെ പോലെയാണെന്നാണ് എന്‍എസ് മാധവന്റെ ട്വീറ്റ്,
‘മത്സ്യം, മാസം, മുട്ട എന്നിവയെ മദ്യത്തോടും മയക്കുമരുന്നിനോടും ഉപമിച്ച വിദ്യാഭ്യാസമന്ത്രിയുടെ ശബ്ദം ഒരു സംഘിയെപ്പോലെയാണ്, പ്രൊഫസര്‍ നിങ്ങള്‍ ശരിക്കും ഒരു മാര്‍ക്സിസ്റ്റ് തന്നെയാണോതന്റെ പ്ലേറ്റിലേക്ക് എത്തിനോക്കാന്‍ വരേണ്ട- എന്നിങ്ങനെയാണ് എന്‍.എസ് മാധവന്റെ ട്വീറ്റ്.
https://twitter.com/NSMlive/status/783912517638590465?ref_src=twsrc%5Etfw
പ്രകൃതി തന്ന ഭക്ഷണമല്ലാതെ മറ്റൊന്നും ഉപയോഗിക്കരുത്. പ്രകൃതിയോട് അടുക്കുമ്പോള്‍ മനസ്സിനും ശരീരത്തിനും സുഖമുണ്ടാകും. മത്സ്യം, മാംസം, മുട്ട, പുകയില, മയക്കുമരുന്ന്, മദ്യം എന്നിവയുടെ സ്വാദ് തനിക്കറിയില്ല എന്നിങ്ങനെയായിരുന്നു വി.ജെ.ടി ഹാളില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരള പൊലീസ് പബ്ലിക് റിലേഷന്‍സ് വകുപ്പുമായി ചേര്‍ന്ന് കുട്ടികളിലെ മയക്കുമരുന്നുപയോഗത്തെ സംബന്ധിച്ചു നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത മന്ത്രിയുടെ പ്രസ്താവന.
അതേസമയം സ്വന്തം അഭിപ്രായം പറയുന്നവരെ സംഘിയാക്കുന്ന ഇടത്പക്ഷ ധൈഷണികതയെ കളിയാക്കി സോഷ്യല്‍ മീഡിയകളില്‍ പലരും രംഗത്തെത്തിയിട്ടുണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാമെന്നാല്ലാതെ..താന്‍ ആ ഭക്ഷണം കഴിക്കില്ല എന്ന് പറയുന്നത് പോലും സംഘി താല്പര്യമെന്ന് വ്യാഖ്യാനിക്കുന്ന എന്‍എസ് മാധവനെ പോലുള്ളവര്‍ എ്ത് സ്വാതന്ത്ര്യത്തെ കുറിച്ചാണ് പറയുന്നതെന്ന് അറിയില്ലെന്നാണ് ഒരു വിലയിരുത്തല്‍. മാംസാഹാരം ശരീരത്തിന് നല്ലതല്ല എന്ന അഭിപ്രായം പോലും വിമര്‍ശിക്കപ്പെടുന്ന കാലഘട്ടം ഭീതി ജനകമാണ് എന്ന വിലയിരുത്തലാണ്. മദ്യവും മയക്കുമരുന്നു ഉപയോഗിക്കുന്നവര്‍ തന്റെ മുറിയിലേക്ക് ആരും ഒളിഞ്ഞ് നോക്കേണ്ട എന്ന ബോര്‍ഡ് വെക്കാന്‍ എന്‍എസ് മാധവനെ പോലുള്ള ഇടത്പക്ഷ ബുദ്ധിജീവികള്‍ ആഹ്വാനം ചെയ്യുന്ന കാലത്ത് സംഘിയാവാതെ രക്ഷയില്ല എന്നാണ് ചിലരു
ടെ വിലയിരുത്തല്‍.
Discussion about this post