ഡല്‍ഹി: ലോകസമാധാനത്തിന് പാകിസ്ഥാന് ഭീഷണിയാണെന്ന് ഐക്യരാഷ്ട്രാസഭയില്‍ ഇന്ത്യ. സൂക്ഷമ പരിശോധന നടത്താത്ത അണുവായുധ നിര്‍മ്മാണവും തീവ്രവാദ സംഘടനകളുമായുള്ള രാജ്യത്തിന്റെ ബന്ധവും ലോകത്തിന് മുഴുവനും ഭീഷണിയാണെന്ന് ഐക്യരാഷ്ട്രസഭയില്‍ തിങ്കളാഴ്ച ഇന്ത്യന്‍ പ്രതിനിധി വെങ്കിടേഷ് വര്‍മ്മ പറഞ്ഞിരുന്നു. ജമ്മു കശ്മീരിലെ നിരായുധീകരണത്തിനായി ചര്‍ച്ചയിലാണ് വെങ്കിടേഷ് പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനം നല്‍കിയത്.
കശ്മീര്‍ പ്രശ്നത്തില്‍ വെടി നിര്‍ത്തല്‍ അടക്കമുള്ളവ പാക് പ്രതിനിധി തെഹ്മിന ജാന്‍ജുവാ ഉയര്‍ത്തി. എന്നാല്‍ ഇത് അവരുടെ ഔദ്യോഗിക കുറിപ്പില്‍ എഴുതിയിട്ടില്ലെന്ന് ഇന്ത്യന്‍ പ്രതിനിധി വാദിച്ചു. ആണവവ്യാപനത്തില് പാകിസ്ഥാന്റെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനൊപ്പം, പാകിസ്ഥാനുമായുള്ള സൈനീക ബന്ധം പുനപ്പരിശോധിക്കണമെന്ന് ഇന്ത്യ റഷ്യയോട് പറഞ്ഞു. തീവ്രവാദം സ്പോണ്സര് ചെയ്യുന്ന രാജ്യവുമായുള്ള സൈനീക സഹകരണത്തെ പറ്റിയുള്ള തങ്ങളുടെ ആശങ്ക റഷ്യയുമായി പങ്കുവച്ചെന്ന് ഇന്ത്യന്‍ അംബാസിഡര്‍ പങ്കജ് സരണ്‍ പറഞ്ഞു. പാകിസ്ഥാനുമായുള്ള സൈനീക സഹകരണത്തോടുള്ള നീരസം ആദ്യമായാണ് ഇന്ത്യ അറിയിച്ചത്. രാജ്യത്തിന്റെ സുരക്ഷക്കായാണ് ഇത്തരം സൈനീക സഹകരണങ്ങള്‍ നടത്തുന്നതെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞിരുന്നുവെന്ന് ജാന്‍ജുവ ഓര്‍മ്മിപ്പിച്ചു.
Discussion about this post