മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് തിയേറ്ററില്‍ നിറഞ്ഞ് ഓടുമ്പോള്‍ 27 വര്‍ഷം മുമ്പു മമ്മൂട്ടി ചെയ്ത മൃഗയ എന്ന ചിത്രവും സോഷ്യല്‍ മീഡിയകളിലും മറ്റും സജീവ ചര്‍ച്ചകള്‍ക്കു വിധയമാകുകയാണ്. മൃഗയയില്‍ മമ്മൂട്ടി ഡ്യൂപ്പില്ലാതെയാണു പുലിയെ നേരിട്ടത്, പൂര്‍ണ്ണമായ മെരുങ്ങാത്ത പുലിയായിരുന്നു അതെന്നും ചിത്രത്തിന്റെ സംവിധായകാന്‍ ഐവി ശശി വെളിപ്പെടുത്തിരുന്നു. എന്നാല്‍ പാതിമയങ്ങിയ പുലിയെയാണു മമ്മൂട്ടി നേരിട്ടതെന്നു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
ഇതേതുടര്‍ന്നാണ് പുലിയുടെ സ്വഭാവം കണ്ട് ഈ പണിക്ക് ഞാനില്ല എന്ന് പറഞ്ഞ് മമ്മൂട്ടി തിരിച്ചു പോയി എന്ന അനുഭവം വിവരിക്കുന്ന ജയറാമിന്റെ വീഡിയ പ്രചരിക്കുന്നത്.
അനുസരണയുള്ള റാണി എന്നു പേരുള്ള പുലിയുമായാണു മമ്മൂട്ടി രംഗത്ത് എത്തുക എന്നാണു പുലിയുടെ പരിശീലകന് പറഞ്ഞത്. അനുസരണയുള്ള പുലിയാണ് എന്നു മമ്മൂട്ടിയെ നേരിട്ടു കാണിച്ചു വിശ്വസിപ്പിക്കാന്‍ പുലിയുടെ പരിശീലകന് ശ്രമിക്കുന്നതിനിടയിലായിരുന്നു അത്. പരീശിലകന്റെ നിര്‍ദേശം അനുസരിക്കാതെ പുലി കൂട്ടില്‍ നിന്ന് ഇറങ്ങി മുമ്പില്‍ നിന്ന ആടിനെ കടിച്ചു കൊന്നു. ഇതു കണ്ടു താന്‍ ഈ പണിക്കില്ലെന്നു പറഞ്ഞു മമ്മൂട്ടി സ്ഥലം വിട്ടു എന്നു ജയറാം ഒരു ടിവി പ്രോഗ്രാമില്‍ പറയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.
വീഡിയൊ-
മൃഗയയുടെ ഷൂട്ടിങ് ലൊക്കെഷനിൽ സംഭവിച്ചത്..
ജയറാമിന്റെ വാക്കുകൾ…
എല്ലാ മമ്മൂക്ക ഫാന്‍സിനും ഡെഡിക്കേറ്റ് ചെയ്യുന്നു…Posted by Renjith Raj on Wednesday, October 12, 2016
Discussion about this post