ഡല്‍ഹി: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ രാമമ്യൂസിയത്തിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഇതിനായി നേരത്തെ അനുവദിച്ച 175 കോടി രൂപയുടെ സഹായധനം 225 കോടിയാക്കാന്‍ കേന്ദ്ര സാംസ്കാരികമന്ത്രാലയം തീരുമാനിച്ചു. മ്യൂസിയത്തിന് 25 ഏക്കര്‍ സ്ഥലം അനുവദിക്കാന്‍ യു.പി. സര്‍ക്കാറും തീരുമാനിച്ചു. അയോധ്യയിലെ തര്‍ക്കസ്ഥലത്തിന്റെ 10-15 കിലോമീറ്റര്‍ സമീപത്താണ് നിര്‍ദിഷ്ട മ്യൂസിയം.
പദ്ധതി വേഗത്തിലാക്കാനുള്ള കൂടിയാലോചനകള്‍ക്കായി കേന്ദ്ര സാംസ്കാരികമന്ത്രി മഹേഷ് ശര്‍മ അടുത്തയാഴ്ച അയോധ്യയിലെത്തും. രാമായണ സര്‍ക്യൂട്ട് ഉപദേശകബോര്‍ഡിന്റെ യോഗവും വിളിച്ചിട്ടുണ്ട്. അയോധ്യയില്‍ അന്താരാഷ്ട്ര രാമായണസമ്മേളനം നടത്തുന്നതുസംബന്ധിച്ച് യോഗം ചര്‍ച്ചചെയ്യും. പദ്ധതിക്കുപിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്ന് മന്ത്രി മഹേഷ് ശര്‍മ പ്രതികരിച്ചു.
അതേസമയം യു.പി. തിരഞ്ഞെടുപ്പുലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുകയാണെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള പ്രതികരിച്ചു. സ്ഥലമനുവദിച്ച സമാജ് വാദി സര്‍ക്കാറിന്റെ നടപടിയും തിരഞ്ഞെടുപ്പുനേട്ടത്തിനാണെന്നാണ് സിപിഎം ആരോപിക്കുന്നത്.
എസ്.ആര്.പി. പറഞ്ഞു. അയോധ്യയുടെ പേരില്‍ ബി.ജെ.പി. ശ്രീരാമനെ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയലാഭത്തിനുശ്രമിക്കുകയാണെന്ന് സി.പി.ഐ. ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വവും കുറ്റപ്പെടുത്തി.
Discussion about this post