തിരുവനന്തപുരം: പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ടു ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരേ അന്വേഷണം ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു . പി.സി. ജോര്‍ജ് നല്കിയ സിഡിയില്‍ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ശ്രമിച്ചതായി പരാമര്‍ശങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധനമന്ത്രി കെ.എം. മാണി തന്നെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാണി ബജറ്റവതരിപ്പിച്ചാല്‍ നിയമസഭയില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Discussion about this post