ശ്രീനഗര്‍: കശ്മീരിലെ രജൗരിയില്‍ പാക്കിസ്ഥാന് സൈന്യം നടത്തിയ വെടിവെപ്പില്‍ സൈനികന് വീരമൃത്യു വരിച്ചു. രജ്പുത് റെജിമെന്റിലെ സൈനികന് സുദേശ് കുമാറാണ് വെടിയേറ്റ് മരിച്ചത്.
പ്രകോപനമില്ലാതെ പാക്ക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ചെറിയ തോക്കുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം. തുടര്‍ന്ന് സൈന്യം ശക്തമായ തിരിച്ചടി നല്കി. എന്നാല്‍, പാക്കിസ്ഥാന് ഭാഗത്ത് ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. സപ്തംബര്‍ അവസാനം ഇന്ത്യ-പാക്ക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയശേഷം പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ നിരന്തരം ലംഘിക്കുകയാണ്.
Discussion about this post