പൂന: മഹാരാഷ്ട്രയില്‍ പട്ടാപ്പകല്‍ ബിജെപി നേതാവിനെ വെടിവെച്ചശേഷം വെട്ടിക്കൊലപ്പെടുത്തി. തലേഗാവ് മുനിസിപ്പല്‍ കൗണ്‍സില്‍ മുന്‍ മേയറായ സച്ചിന് ഷെല്‍ക്കെയാണ് കൊല്ലപ്പെട്ടത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന സച്ചിനെ ഒരു സംഘമാളുകള്‍ വാഹനം തടഞ്ഞശേഷം ആക്രമിക്കുകയായിരുന്നു.
അക്രമികള്‍ സച്ചിനെ കാറില്‍നിന്നു വിളിച്ചിറക്കി ഒരു റൗണ്ട് വെടിയുതിര്‍ത്തു. ഇതിനുശേഷം മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചു വെട്ടി. തുടര്‍ന്ന് സംഘം കടന്നുകളഞ്ഞു. മൂന്നു വര്‍ഷം മുമ്പും ഷെല്‍ക്കെയ്ക്കു നേര്‍ക്ക് ആക്രമണമുണ്ടായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നു സംശയിക്കുന്നതായി തലേഗാവ് എസ്പി ജയ് ജാദവ് പറഞ്ഞു. കുപ്രസിദ്ധ കുറ്റവാളിയായ ശ്യാം ഷിന്‍ഡെയുടെ സംഘത്തില്‍പ്പെട്ട 10 പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് പോലീസ് അന്വേഷണം നടത്തുന്നത്.
Discussion about this post