പനാജി: ലോകത്തിലെ ഏറ്റവും ചെലവേറിയ വാതക പൈപ് ലൈന്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ട്. സൈബീരിയയില്‍ നിന്നും ഇന്ത്യയിലേക്കുള്ള പൈപ് ലൈന്‍ പദ്ധതിയ്ക്ക് 250 കോടി ഡോളറോളം ചെലവ് വരുമെന്നാണ് പ്രാഥമിക നിരീക്ഷണം. 4500 കിലോമീറ്റര്‍ മുതല്‍ 6000 കിലോമീറ്റര്‍ വരെയാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള വാതക ശൃഖലയുടെ ദൂരം. ഹിമാലയന്‍ മലനിരകളിലൂടെ വാതക പൈപ് ലൈനിനെ ഉത്തരേന്ത്യയിലെത്തിക്കുക വഴി ശൃഖലയുടെ ദൂര പരിധി കുറയ്ക്കാമെന്നാണ് വിദഗ്ധാഭിപ്രായം.
എന്നാല്‍ ഹിമാലയന്‍ മലനിരകളിലൂടെ പൈപ് ലൈന്‍ സ്ഥാപിക്കുന്നതിന് കടുത്ത സാങ്കേതിക തടസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സമാനമായി മധ്യ ഏഷ്യന്‍ രാഷ്ട്രങ്ങളായ ഇറാനിലൂടെയും പാകിസ്ഥാനിലൂടെയും വടക്കന്‍ ഇന്ത്യയിലേക്ക് പൈപ് ലൈന്‍ സ്ഥാപിക്കാവുന്നതാണെങ്കിലും പദ്ധതി ചെലവ് കൂടുമെന്ന ആശങ്ക നിലനില്ക്കുന്നു. ഒരുപക്ഷെ, പദ്ധതിയ്ക്കായി ചെലവേറിയ ശൃഖല സ്ഥാപിക്കുന്നതിന് പകരമായി ഇറാനിന്റെ ഐപിഐ ശൃഖല മുഖേന വാതകങ്ങളെ കടത്തി വിടാന്‍ ടെഹ്റാന് സമ്മതിച്ചേക്കുമെന്ന സാധ്യത വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റൊരു സാധ്യത എന്നത് ചൈന, മ്യാന്മര്, ബംഗ്ലാദേശ് മേഖലകളിലൂടെ പൈപ് ലൈനിനെ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ പ്രവിശ്യയിലേക്ക് സ്ഥാപിക്കുക എന്നതാണ്.
പാശ്ചാത്ത്യ മേഖലയില്‍ നിന്നുമുള്ള മത്സരം കടുക്കുന്ന പശ്ചാത്തലത്തില്‍ ഊര്‍ജ്ജ സഹകരണ മേഖലയില്‍ ഏഷ്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാനുള്ള റഷ്യയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇന്ത്യ-റഷ്യ വാതക പൈപ് ലൈന്‍ എന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
Discussion about this post