കൊളമ്പോ: സമുദ്രാതിര്‍ത്തി ലംഘിച്ചു കടക്കുന്ന ഇന്ത്തയന് മത്സ്യത്തൊഴിലാലികളെ ഇനിമുതല്‍ തങ്ങള്‍ വെടിവയ്ക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. ഈക്കാര്യത്തില്‍ ഇനി ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് ശ്രീലങ്കയില്‍ സന്ദര്‍ശനം നടത്തുന്ന സമയത്താണ് വിവാദപരമായ പരാമര്‍ശവുമായി ലങ്കന്‍ പ്രധാനമന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്. തങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കുന്ന ആളുകള്‍ക്കു നേരെ വെടിവയ്ക്കുന്നതില്‍ കുറ്റബോധം വേണ്ടെന്നാണ് പ്രധാനമന്ത്രിയുടെ വാദം.
അതേസമയം വിഷയം നയതന്ത്രാലയത്തെ അറിയിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് ഇന്ന് റെനില്‍ വിക്രമസിംഗെയുമായി കൂടിക്കാഴ്ച നടത്തും.
Discussion about this post